Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 2 ശ്ലോകം 57
സാംഖ്യയോഗഃ · ശ്ലോകം 57
ശ്ലോകം 57
യഃ സര്‍വ്വത്രാനഭിസ്നേഹസ്തത്തത്പ്രാപ്യ ശുഭാശുഭം
നാഭിനന്ദതി ന ദ്വേഷ്ടി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (57)
വിവർത്തനം
ഏതൊരാള്‍ എല്ലാത്തിലും ആസക്തി വിട്ടവനായി അതാതു ശുഭാശുഭങ്ങള്‍ ലഭിച്ചു സന്തോഷിക്കുകയും ദ്വേഷിക്കുകയും ചെയ്യുന്നില്ലയോ അവന്റെ പ്രജഞ പ്രതിഷ്ഠിതമാണ്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും