Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 6 വാക്യങ്ങൾ 11–12
ആത്മസംയമയോഗഃ · ശ്ലോകങ്ങൾ 11, 12
ശ്ലോകങ്ങൾ 11, 12
ശുചൌ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മനഃ
നാത്യുച്ഛ്രിതം നാതിനീചം ചൈലാജിനകുശോത്തരം (11)
തത്രൈകാഗ്രം മനഃ കൃത്വാ യതചിത്തേന്ദ്രിയക്രിയഃ
ഉപവിശ്യാസനേ യുഞ്ജ്യാദ്യോഗമാത്മവിശുദ്ധയേ (12)
വിവർത്തനം
ശുചിത്വമുള്ളിടത്ത് അധികം ഉയര്‍ച്ചയോ അധികം താഴ്ച്ചയോ ഇല്ലാത്തതും ദര്‍ഭപ്പുല്ല്, കൃഷ്ണമൃഗത്തിന്റെ തോല് ഇവ മേല്ക്കുമേല് വിരിച്ചതുമായ തന്റെ ഇരിപ്പിടം സ്ഥിരമാക്കി അതിലിരുന്ന് മനസ്സ് എകാഗ്രമാക്കി മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും വ്യാപാരങ്ങളെ നിരോധിച്ച് ആത്മശുദ്ധിക്കുവേണ്ടി യോഗം അഭ്യസിക്കണം.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും