Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 11 ശ്ലോകം 20
വിശ്വരൂപദര്‍ശനയോഗഃ · ശ്ലോകം 20
ശ്ലോകം 20
ദ്യാവാപൃഥിവ്യോരിദമന്തരം ഹി
വ്യാപ്തം ത്വയൈകേന ദിശശ്ച സര്‍വ്വാഃ
ദൃഷ്ട്വാദ്ഭുതം രൂപമുഗ്രം തവേദം
ലോകത്രയം പ്രവ്യഥിതം മഹാത്മന് (20)
വിവർത്തനം
ഹേ മഹാത്മാവേ! ഭുമിയ്ക്കും ദ്യുലോകത്തിനുമിടയിലുള്ള ഈ ആകാശവും, എല്ലാ ദിക്കുകളും ഏകനായ അങ്ങയാല്‍ വ്യാപ്തമായി രിക്കുന്നു. അങ്ങയുടെ അദ്ഭുതകരവും അത്യുഗ്രമായ ഈ രൂപം കണ്ട് മൂന്നു ലോകവും നടുങ്ങിപ്പോകുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും