Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 14 ശ്ലോകം 6
ഗുണത്രയവിഭാഗയോഗഃ · ശ്ലോകം 6
ശ്ലോകം 6
തത്ര സത്ത്വം നിര്‍മലത്വാത്പ്രകാശകമനാമയം
സുഖസംഗേന ബധ്നാതി ജ്ഞാനസംഗേന ചാനഘ (6)
വിവർത്തനം
ഹേ അനഘ (പാപരഹിത)! ഇവയില്‍, നിര്മ്മലത്വം മൂലം പ്രകാശമാനവും, ദോഷരഹിതവുമായ സത്വഗുണം സുഖം, ജ്ഞാനം എന്നിവയോടുള്ള ആസക്തിയാല്‍ (ദേഹിയെ) ബന്ധിക്കുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും